രാവിലെ 10 മുതൽ 3 വരെ അതിജാഗ്രത
സംസ്ഥാനത്ത് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ അതിജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാലാണ് ജാഗ്രത നിർദേശം. 10 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. വെയിലത്ത് ജോലി ചെയ്യുന്നവരും, ചർമ-നേത്ര, കാൻസർ രോഗികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശത്തിലുണ്ട്.


+ There are no comments
Add yours