ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

Estimated read time 0 min read

ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നു, പാർലമെന്റ് പ്രക്ഷുബ്ധമാകും

പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാന്റുകൾക്ക് അനുമതി, വഖഫ് ബിൽ പാസാക്കൽ, മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, മണ്ഡല പുനർനിർണയം എന്നിവയാണ് സർക്കാരിന്റെ പ്രധാന അജണ്ടകൾ. ഏപ്രിൽ നാല് വരെയാണ് സമ്മേളനം. മണിപ്പൂരിൽ വീണ്ടും ഉടലെടുത്തിരിക്കുന്ന സംഘർഷം ഉൾപ്പടെ ഉയർത്തി സഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയേക്കും.

+ There are no comments

Add yours