ഇന്ന് രാജ്യാന്തര വനിതാ ജഡ്‌ജി ദിനം…കേരളം മുന്നിൽ

Estimated read time 0 min read

ഇന്ന് രാജ്യാന്തര വനിതാ ജഡ്‌ജി ദിനം

ഇന്ന് വനിതാ ജഡ്‌ജി ദിനം. എല്ലാ വർഷവും മാർച്ച് 10ന് രാജ്യാന്തര വനിതാ ജഡ്ജി ദിനമായി ആചരിക്കുന്നു. ആഗോളതലത്തിൽ വനിതാ ജഡ്‌ജിമാരുടെ പങ്കും സമത്വവും സ്വാതന്ത്ര്യവും നേടാനുള്ള നയരൂപീകരണത്തിലെ വനിതകളുടെ പങ്കും പ്രോത്സാഹിപ്പിക്കുക എന്നതിനാണ് ഈ ദിനം. 2022ലാണ് ആദ്യമായി ഈ ദിനാചരണത്തിന് തുടക്കമിട്ടത്. നീതി തേടുന്നവർക്ക് തങ്ങൾ ഉണ്ടെന്ന ശക്തമായ സന്ദേശം നൽകാൻ വനിതാ ജഡ്‌ജിമാർ അത്യന്താപേക്ഷിതമാണ്.

ഇന്ത്യയിൽ 25 ഹൈക്കോടതികളിലായി 763 ജഡ്‌ജിമാരുണ്ട്. അതിൽ 108 പേർ വനിതകളാണ്. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി മലയാളിയായ അന്ന ചാണ്ടിയാണ്. സുപ്രീം കോടതിയിൽ ഇതുവരെ 11 സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുപ്രീം കോടതി ആദ്യ വനിതാ ജഡ്‌ജ് ഫാത്തിമാ ബീവിയാണ്. രാജ്യത്ത് പുതുതായി നിയമിതരായ ജില്ലാ ജഡ്‌ജിമാരിൽ 72% സ്ത്രീകളാണ്, വനിതാ ജഡ്ജിമാരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. കേരള ഹൈക്കോടതിയിൽ 7 വനിതാ ജഡ്‌ജിമാരുണ്ട്.

+ There are no comments

Add yours