ഹൈക്കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ
കേരള ഹൈക്കോടതിയിൽ അസാധാരണ സംഭവങ്ങൾ നടക്കുന്നു. ഹൈക്കോടതി ജഡ്‌ജി എ ബദറുദീനെതിരെ കോടതിയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അഭിഭാഷകയെ അപമാനിക്കുംവിധം ജഡ്‌ജി സംസാരിച്ചു എന്നാണ് ആരോപണം. എന്താണ് ജഡ്ജിയുടെ പ്രസ്‌താവന എന്നത് വ്യക്തമല്ല. അഭിഭാഷക അസോസിയേഷൻ ജഡ്‌ജി തുറന്ന കോടതിയിൽ മാപ്പ് പറയാൻ ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ്. ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ കോടതി ബഹിഷ്കരിക്കാനും തീരുമാനമായി.


+ There are no comments
Add yours