മേലഡൂർ സൗഹൃദ വയോജന ക്ലബ്ബിന്റെ പ്രവർത്തന മികവിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉപഹാരം.

Estimated read time 1 min read

മേലഡൂർ സൗഹൃദ വയോജന ക്ലബ്ബിന്റെ പ്രവർത്തന മികവിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉപഹാരം.
ക്ലബ്ബിന്റെ പ്രധാന പ്രവർത്തനം ആയ അശരണർക്ക് എല്ലാദിവസവും ഉച്ചയ്ക്ക് പൊതിച്ചോറ് കൊടുക്കുന്ന പാഥേയം
826 ദിവസം ആയപ്പോൾ ഒരു ദിവസംപോലും മുടക്കം കൂടാതെ 15326 പൊതിച്ചോറ് വിതരണം ചെയ്തു.പൊതിച്ചോറ് വാങ്ങാൻ വരുന്നവർക്ക് ശുദ്ധജലം കുടിക്കുന്നതിനുവേണ്ടി  സൗത്ത് ഇന്ത്യൻ ബാങ്ക് മേലഡൂർ ബ്രാഞ്ച് CSR ഫണ്ട് ഉപയോഗിച്ച് വാട്ടർ പ്യൂരിഫയർ വാങ്ങി തന്നു. അതിന്റെ പ്രവർത്തനോദ്ഘോടനം ബാങ്ക് ക്ലസ്റ്റർ ഹെഡ് പയസ് പി ഇഗ്നേഷ്യയസ് ഉദ്ഘാടനം ചെയ്തു. അന്നനമട പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ സതീശൻ അദ്ധ്യക്ഷനായ ചടങ്ങിൽ ബാങ്ക് മാനേജർ ഗോപീകൃഷ്ണ കൈരളി, ക്ലബ് പ്രസിഡന്റ് പികെ മോഹനൻ, സെക്രട്ടറി എംസി പോൾ, ട്രഷറർ കെവി സുലോമണി, വൈസ് പ്രസിഡന്റ്‌ എംഐ ടോമി എന്നിവർ പ്രസംഗിച്ചു.

+ There are no comments

Add yours