ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി
ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി. ഗായികയും ചെന്നൈ സ്വദേശിനിയുമായ ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ബംഗളുരുവിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിജെപി നേതൃത്വത്തിലെ പ്രധാന നേതാക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വധൂവരൻമാർക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ നേതാക്കൾ ആശംസകൾ നേർന്നു.


+ There are no comments
Add yours