ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ സിനിമയിലേക്ക്. തെലുങ്ക് സിനിമയിൽ അതിഥി താരമായാണ് വാർണർ സിനിമ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. ടിക് ടോക്കിലേയും ഇൻസ്റ്റഗ്രാം റീൽസിലേയും ടോപ് ക്ലാസ് പെർഫോമെൻസാണ് വാർണർക്ക് ടോളിവുഡിലേക്കുള്ള എൻട്രി സമ്മാനിച്ചത്.ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പമാണ് വാർണർ തെലുങ്ക് സിനിമാ ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത്. പുതിയ പാട്ടുകൾക്കൊപ്പം വാർണറും കുടുംബവും നടത്തിയ നൃത്തച്ചുവടുകൾ ട്രെൻഡിങ്ങായി.


+ There are no comments
Add yours