ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിലെ പ്രദേശങ്ങളിൽ ഇന്ന് പകൽ താപനില സാധാരണയുള്ളതിലും 3 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് കാരണം. നിർജ്ജലീകരണവും, സൂര്യതാപം ഏൽക്കാനും സാധ്യതയുണ്ട്. അതിനാൽ പുറത്ത് ഇറങ്ങുന്ന ജനങ്ങൾ ജാഗ്രത പാലിക്കുക.


+ There are no comments
Add yours