ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്
അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3.30ന് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.
ജയചന്ദ്രൻ കൂടൽമാണിക്യ സ്വാമിയുടെ ഭക്തൻ. ഭാവഗായകൻ അന്തരിച്ച ജയചന്ദ്രൻ ഇരിങ്ങാലക്കുട കൂടൽമാണിക്യ സ്വാമിയുടെ ഭക്തനായിരുന്നു. ഇരിങ്ങാലക്കുടയിൽ ഉള്ളപ്പോഴെല്ലാ० ദിവസവും ക്ഷേത്രത്തിൽ ദർശനത്തിന് എത്തുക പതിവായിരുന്നു. പിന്നീട് ഗായകനായി ചെന്നൈയിൽ താമസമാക്കിയപ്പോൾ കൂടൽമാണിക്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവ കാലത്ത് ദർശനത്തിന് എത്താറുണ്ടായിരുന്നു. ഇരിങ്ങാലക്കുടകാർക്ക് പ്രത്യേകതയുണ്ട്. ഉൽസവ കാലമായാൽ അവിടെയുള്ളവർ പുറത്തായാലു० ഉൽസവ കാലമായാൽ നാട്ടിൽ എത്തുക പതിവാണ്.


+ There are no comments
Add yours