എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം.

Estimated read time 0 min read

സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. 2 പേരുടെ നിലഗുരുതരം. ഗുരുവായൂരിൽ നിന്ന് വൈറ്റിലയ്ക്ക് വരികയായിരുന്ന ആയിഷയെന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വള്ളുവള്ളിയിൽ വെച്ചായിരുന്നു അപകടം. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 24 പേർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്.

+ There are no comments

Add yours