പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിയായ മകൻ തൂങ്ങി മരിച്ചു. കേസിൽ പ്രതിയായ കാസർകോട് പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസിൽ പ്രമോദ് ജയിലിലായിരുന്നു. ഇയാൾ മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് മുൻ ഭാര്യയുടെ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.
കാസർഗോഡ് ഉദുമ നാലാം വാതുക്കലിലുള്ള മുൻ ഭാര്യാ വീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


+ There are no comments
Add yours