സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് രൂപയുമായി ക്ഷേത്ര ജീവനക്കാരൻ മുങ്ങി

Estimated read time 0 min read

ഭക്തർ സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് രൂപയുമായി ഇസ്കോൺ ക്ഷേത്ര ജീവനക്കാരൻ മുങ്ങിയതായി പൊലീസ്. പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പണം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച മുരളീധർ ദാസാണ് മുങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ദേശീയ മാധ്യമമായ ദി ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പണം കൈപ്പറ്റിയ രസീത് ബുക്കുമെടുത്താണ് മുരളീധർ ദാസ് എന്ന ജീവനക്കാരൻ മുങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭാവനയായി ലഭിക്കുന്ന പണം സ്വരൂപിച്ച് സമയാസമയങ്ങളിൽ ക്ഷേത്രഭാരവാഹികളെ ഏൽപ്പിക്കുക എന്നതായിരുന്നു മുരളീധർ ദാസിന്റെ ജോലിയെന്ന് ക്ഷേത്രം പിആർഒ രവി ലോചൻ ദാസ് പറഞ്ഞു.

+ There are no comments

Add yours