കലൂർ സ്റ്റേഡിയം അപകടം; ഓസ്കാർ ഇവന്റ്സ് ഉടമ കസ്റ്റഡിയിൽ
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് MLA വീണ് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ PS ജിനീഷ് കുമാർ കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.


+ There are no comments
Add yours