6 മക്കളെ ഉപേക്ഷിച്ച് യാചകനൊപ്പം ഒളിച്ചോടി യുവതി
ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം 36കാരി ഒളിച്ചോടി. ഉത്തർപ്രദേശിലാണ് സംഭവം. യുവതിയെ കാണാതായതോടെ ഭർത്താവ് രാജു പൊലീസിൽ പരാതി നൽകി. പൊലീസ് രണ്ടുപേർക്കുമായി തെരച്ചിൽ തുടരുകയാണ്. യാചകൻ നൻഹെ പണ്ഡിറ്റ് (45) ഇടയ്ക്കിടെ തന്റെ വീട്ടിലും അയൽവീട്ടിലുമെല്ലാം ഭിക്ഷയാചിച്ച് വരാറുണ്ട്. ഭാര്യയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജു പൊലീസിനോട് പറഞ്ഞു.


+ There are no comments
Add yours