വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കൊല്ലത്തു നടന്ന SNDP സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ രാത്രി 11നാണ് ശ്വാസ തടസ്സമുണ്ടായത്. തുടർന്നു സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെത്തുടർന്നുള്ള ബുദ്ധിമുട്ടാണെന്നും ഭയക്കാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു.


+ There are no comments
Add yours