ഹണി റോസിനെതിരെ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ
നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ അശ്ലീല കമന്റിട്ടതിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരായ പോസ്റ്റിന് പിന്നാലെയാണ് സൈബർ ആക്രമണം. ഫെയ്‌സ്ബുക്ക് പോസ്റ്റിന് അശ്ലീല കമന്റിട്ടതിലാണ് നടപടി.


+ There are no comments
Add yours