ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിമരുന്ന് കടത്തിന് ശ്രമിച്ചവരെ വയനാട്ടിൽ പിടികൂടി. മലപ്പുറം സ്വദേശികളെയാണ് എക്സൈസ് സംഘം പിടികൂടിയത്. കർണ്ണാടകയിൽ നിന്നും വന്ന ടൂറിസ്റ്റ് ബസിൽ കാർഡ്ബോർഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.
എക്സൈസ് സംഘം സംശയാസ്‌പദമായ രീതിയിൽ കണ്ടെത്തിയ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന എ വൺ ടൂറിസ്റ്റ് ബസിന്റെ അടിയിലെ പ്രത്യേക അറയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വെച്ച കാർഡ്ബോർഡ് പെട്ടിയിൽ നിന്നും ജിപിഎസ് സംവിധാനവും അന്വേഷണ സംഘം കണ്ടെത്തി


+ There are no comments
Add yours