കാട്ടാന ആക്രമണം; നോർത്ത് DFO ഓഫീസ് അടിച്ചു തകർത്ത് DMK
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ DMKയുടെ പ്രതിഷേധം.
മലപ്പുറം നോർത്ത് DFO ഓഫീസിന്റെ പൂട്ട് പൊളിച്ച് കസേരകളും വാതിലും അടിച്ചു തകർത്ത് പ്രവർത്തകർ. ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം. പിവി അൻവറിന്റെ നേതൃത്വത്തിൽ DFO ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ DFO ഓഫീസ് ആക്രമിച്ചത്. അടഞ്ഞുകിടന്ന ഓഫീസിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ കയറുകയായിരുന്നു.


+ There are no comments
Add yours