നടൻ ജഗതി ശ്രീകുമാറിന്റെ 74-ാം ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടർന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂർണമായും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. 2022 ൽ പുറത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തിൽ മാത്രമാണ് അദ്ദേഹം ഇതിനിടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വർഷങ്ങൾക്ക് ശേഷമിപ്പോൾ ബിഗ് സ്ക്രീനിലേക്ക് വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
വല എന്ന ചിത്രത്തിലൂടെയാണ് ജ ഗതിയുടെ തിരിച്ചുവരവ്. നടൻ അജു വർഗീസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രൊഫസർ അമ്പിളി അഥവ അങ്കിൾ ലൂണാർ എന്നാണ് ജഗതിയുടെ കഥപാത്രത്തിൻ്റെ പേര്. ക്യാരക്ർ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണർ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.


+ There are no comments
Add yours