തിരുവല്ല  മൂന്നക്ക ലോട്ടറി തട്ടിപ്പ്… ലോട്ടറികട ഉടമ അറസ്റ്റിൽ

Estimated read time 0 min read

തിരുവല്ല തോട്ടഭാഗത്ത് മൂന്നക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ലോട്ടറികട ഉടമയും സഹായിയുമാണ് പിടിയിലായത്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ പണം ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നാണ് തോട്ടഭാഗത്തെ ബിഎസ്എ ലോട്ടറി ഏജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഏറെക്കാലമായി ഒറ്റയക്ക ലോട്ടറി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് കിട്ടി. ഇടപാടുകാരുടെ വിവരങ്ങൾ അടങ്ങിയ ഡയറിയും പണവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഏജൻസി ഉടമ പുറമറ്റം സ്വദേശി ബിനു ചെറിയാൻ, ഇയാളുടെ സഹായി അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ബിഎസ്എ ലോട്ടറി ഏജൻസിയുടെ കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിലെ ശാഖകളിലും പൊലീസ് പരിശോധന നടത്തി.

+ There are no comments

Add yours