ടിക്കറ്റ് ചാർജ് വർധിപ്പിച്ച് കേരള RTCയും
ടിക്കറ്റ് ചാർജിൽ വർധനവുമായി KSRTC. കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിലെ ടിക്കറ്റ് നിരക്കാണ് വർധിപ്പിച്ചത്. വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക RTC ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്തർ സംസ്ഥാന കരാർ പ്രകാരം ടിക്കറ്റ് നിരക്കുകൾ ഏകീകൃതമായിരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ട്. ബസ് നിരക്ക് 15 ശതമാനമാണ് കർണാടക RTC വർധിപ്പിച്ചിരിക്കുന്നത്.


+ There are no comments
Add yours