സന്തോഷ വാർത്ത….ഡൽഹി-മീററ്റ്.യാത്ര വെറും ഒരു മണിക്കൂറിനുള്ളിൽ

Estimated read time 1 min read

ഡൽഹിയിൽ നിന്ന് ഗാസിയാബാദ് വഴി മീററ്റിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാർക്ക് സന്തോഷ വാർത്ത. ഈ റൂട്ടിൽ ഇനി വെറും ഒരു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ കഴിയും. നമോ ഭാരത് ട്രെയിനുകൾ എന്നറിയപ്പെടുന്ന ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

നാല് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നിർവഹിക്കുന്നത്. മൂന്ന് പൊതുഗതാഗത പദ്ധതികളും ഒരു ആരോഗ്യ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റത്തിൻ്റെ (ആർആർടിഎസ്) ഡൽഹി വിഭാഗത്തിൻ്റെ ഉദ്ഘാടനവും ഡൽഹി മെട്രോയുടെ മജന്ത ലൈനിൻ്റെ ജനക്പുരി വെസ്റ്റ്-കൃഷ്ണ പാർക്ക് വിപുലീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

+ There are no comments

Add yours