ഗുരുവായൂർ-മധുര എക്സ്പ്രസിന്റെ ബോഗി വേർപെട്ടു
ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ-മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ വിച്ഛേദിക്കപ്പെട്ടത്


+ There are no comments
Add yours