പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷ വിധിച്ചു
കേരള മനസാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ വിധി പറഞ്ഞ് കൊച്ചി പ്രത്യേക CBI കോടതി. 1 മുതൽ 8 വരെയും 10, 15 ഉം പ്രതികൾക്കും ഇരട്ട ജീവപര്യന്തവും പിഴയും മുൻ MLA കെവി കുഞ്ഞിരാമനടക്കം 4 CPM നേതാക്കൾക്ക് 5 വർഷം തടവുമാണ് വിധിച്ചത്. ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്
വിധിയിൽ അതൃപ്തി അറിയിച്ച് ശരത് ലാലിന്റെ കുടുംബം
പെരിയ ഇരട്ടക്കൊലക്കേസിൽ കോടതി വിധിയിൽ അതൃപ്തി അറിയിച്ച് ശരത് ലാലിന്റെ കുടുംബം. 1 മുതൽ 8 വരെയും 10, 15 ഉം പ്രതികൾക്കും ഇരട്ട ജീവപര്യന്തവും പിഴയും മുൻ MLA കെവി കുഞ്ഞിരാമനടക്കം 4 CPM നേതാക്കൾക്ക് 5 വർഷം തടവുമാണ് കൊച്ചി പ്രത്യേക CBI കോടതി വിധിച്ചത്. എന്നാൽ 6 വർഷം കാത്തിരുന്ന് വന്ന ഈ വിധി തൃപ്തികരമല്ലെന്ന് ശരത് ലാലിന്റെ അമ്മ പറഞ്ഞു.


+ There are no comments
Add yours