റേഷൻ കടകൾക്ക് വെള്ളിയാഴ്ച അവധി
സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ (വെള്ളിയാഴ്ച) അവധിയായിക്കും. നേരത്തെ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ റേഷൻ വിതരണം നീട്ടിയ സാഹചര്യത്തിൽ പുതുവർഷത്തെ അവധിയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിച്ചിട്ടുണ്ട്. 2025 ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്‌ച മുതൽ ആരംഭിക്കുന്നതാണെന്നും സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു.



+ There are no comments
Add yours