മന്നത്തു പത്മനാഭനെ അനുസ്‌മരിച്ച് മോദി
മന്നത്തു പത്മനാഭനെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നുവെന്ന് PM മോദി. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിനും അശ്രാന്തപരിശ്രമം നടത്തിയ യഥാർഥ ദാർശനികനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം നൽകിയ ഊന്നലും ശ്രദ്ധേയമായിരുന്നു. നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെറെ കാഴ്‌ചപ്പാടു നിറവേറ്റാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും PM പറഞ്ഞു.


+ There are no comments
Add yours