കുറ്റ്യാടിയിൽ 8 വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി; ഒടുവിൽ രക്ഷിതാക്കൾ???

Estimated read time 1 min read

8 വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി; പിന്തുടർന്ന് രക്ഷപ്പെടുത്തി രക്ഷിതാക്കൾ



കുറ്റ്യാടിയിൽ കാറിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കൾ മറ്റൊരു കാറിൽ പിന്തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കുറ്റ്യാടിയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മൻസൂർ-ജൽസ ദമ്പതികളുടെ മകളെയാണ് ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാൾ തട്ടിക്കൊണ്ടുപോയത്. ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു.

+ There are no comments

Add yours