കണ്ണൂർ അപകടം;  MVD റിപ്പോർട്ട്‌ പുറത്ത്

Estimated read time 1 min read

കണ്ണൂർ അപകടം; ബസിന് യന്ത്ര തകരാർ ഇല്ലെന്ന് MVD

കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന്റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ പ്രാഥമിക കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയും അശാസ്ത്രീയമായി നിർമിച്ച റോഡുമാണെന്നാണ് MVDയുടെ നിഗമനം. ഡ്രൈവർ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്നും MVD ഉദ്യോഗസ്ഥർ പറയുന്നു. അതേ സമയം സ്കൂൾ ബസിന് ഫിറ്റ്നസ് ഇല്ലെന്നാണ് ഡ്രൈവറുടെ മൊഴി.

+ There are no comments

Add yours