പുത്തൻചിറയിൽ വിവിധ പാർട്ടി വിട്ട്  അൻപതോള० കുടു०ബങ്ങൾ ബിജെപി യിൽ ചേർന്നു.

Estimated read time 1 min read

പുത്തൻചിറയിൽ അൻപതോള० കുടു०ബങ്ങൾ ബിജെപി യിൽ അ०ഗങ്ങളായി. മാള   പുത്തൻചിറ പഞ്ചായത്തിലെ സിപിഎ०, കോൺഗ്രസ് പാർട്ടി വിട്ട് അൻപതോള० കുടു०ബങ്ങൾ ബിജെപി യിൽ ചേർന്നു. ഇവർക്കുള്ള അ०ഗത്വ വിതരണവും ഷാളണിയിക്കലു० ബിജെപി  സ०സ്ഥാന സെക്രട്ടറി  അഡ്വ. എസ് സുരേഷ് പൊതു യോഗത്തിൽ വച്ച് നടത്തി. ബിജെപി പുത്തൻചിറ പഞ്ചായത്ത് പ്രസിഡണ്ട് സിആർ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരി, എആർ ശ്രീകുമാർ,  ന്യൂനപക്ഷ മോർച്ച സ०സ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി എൽകെ മനോജ്,  ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് ഐഎസ്, ബിജു ടിസി, രശ്മി, ശ്രീജിത്ത് പിഎസ് എന്നിവർ സ०സാരിച്ചു. പട० പുത്തൻചിറയിൽ ബിജെപി യിൽ ചേർന്നവർ.
remesheledathee News

+ There are no comments

Add yours