ജസ്റ്റിസ് ഫോർ വയനാട്; പ്രതിഷേധവുമായി കേരള എംപിമാർ
വയനാട് ഉരുൾപൊട്ടലിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണക്കെതിരെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള MPമാർ. കേരളം ഇന്ത്യയിലാണെന്ന മുദ്രാവാക്യത്തോടൊപ്പം ജസ്റ്റിസ് ഫോർ വയനാട്, വയനാടിനുള്ള സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്. എയർലിഫ്റ്റിങിന് ചെലവായ തുക ആവശ്യപ്പെട്ട കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം.


+ There are no comments
Add yours