പുഷ്പ 2ന്റെ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നമ്പള്ളി കോടതിയുടേതാണ് വിധി. പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിനിടയിൽ പെട്ടാണ് ഹൈദരാബാദ് സ്വദേശിനി രേവതി മരിച്ചത്. പൊലീസിനെ അറിയിക്കാതെ എത്തി തിരക്കിന് കാരണമായി എന്നതാണ് അല്ലുവിനെതിരായ കുറ്റം.


+ There are no comments
Add yours