കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.കെഎഫ്‌സിയുടെ ആഭിമുഖ്യത്തില്‍ വിപുലീകരിച്ച ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’യുടെ മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മാറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സംരംഭങ്ങള്‍ക്ക് കെഎഫ്‌സി പ്രചോദനമാകണം. ഈ ആശയം മുൻനിർത്തിയാണ് ബജറ്റില്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകർക്ക് നല്‍കുന്ന വായ്പാ പരിധി രണ്ട് കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയത്.
പദ്ധതിയിലെ മുഖ്യ പ്രമോട്ടർമാരുടെ പ്രായപരിധി 50 വയസ്സില്‍ നിന്ന് 60 വയസ്സായും വർധിപ്പിച്ചു. വലിയ സംരംഭങ്ങള്‍ക്കുള്ള വായ്പാ പരിധി 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പതിനായിരം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ആശയങ്ങളുമായി എത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎഫ്‌സി ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. യുവ സംരംഭകർക്ക് സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളില്‍ മാർഗനിർദേശങ്ങള്‍ നല്‍കുന്നതിനായി മുതിർന്ന പൗരന്മാരെയും വിരമിച്ച വിദഗ്ധരെയും ഉള്‍പ്പെടുത്തി മെന്ററിങ് സംവിധാനം സർക്കാർ ഒരുക്കും. മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് യുവാക്കളുടെ സംരംഭങ്ങള്‍ക്കായി പ്രയോജനപ്പെടുത്തി രണ്ട് തലമുറകളെ ക്രിയാത്മകമായി ബന്ധിപ്പിക്കുന്ന ‘സില്‍വർ ഇക്കോണമി’ ആശയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.










+ There are no comments
Add yours