വി.ഡി.സതീശന്റെ ജനപ്രീതി കുറച്ചുകാട്ടാൻ പ്രതിപക്ഷത്തേക്കാൾ വ്യഗ്രത സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ടെന്ന ആക്ഷേപം ശക്തമായതോടെ, വിഷയം ഹൈക്കമാൻഡിന്റെ മുന്നിലേക്ക്.

Estimated read time 1 min read

വി.ഡി.സതീശന്റെ ജനപ്രീതി കുറച്ചുകാട്ടാൻ പ്രതിപക്ഷത്തേക്കാൾ വ്യഗ്രത സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ടെന്ന ആക്ഷേപം ശക്തമായതോടെ, വിഷയം ഹൈക്കമാൻഡിന്റെ മുന്നിലേക്ക്.

മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങളിലും തുടർന്നുണ്ടായ വിവാദങ്ങളിലും കെ.സി.വേണുഗോപാൽ വിഭാഗത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ വി.ഡി.സതീശൻ വിഭാഗം തീരുമാനിച്ചിരിക്കുകയാണ്.മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും അതിന് അനുവദിക്കാത്ത ഒരാളും മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ലെന്നും മുൻ സി.പി.എം നേതാവുകൂടിയായ ജി.സുധാകരൻ തുറന്നടിച്ചത് വി.ഡി.സതീശൻ വിഭാഗത്തിന്റെ നീക്കത്തിന് തുണയായി. സാംസ്‌കാരിക,സാമൂഹിക മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി സതീശന് പിന്തുണയുമായി ഹൈക്കമാൻഡിന് കത്തയക്കാനും നീക്കം നടക്കുന്നുണ്ട്.മന്ത്രിസഭാ യോഗത്തിൽ ചില മന്ത്രിമാർ ഉന്നയിച്ച വിയോജിപ്പുകൾ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നും സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമാണ് പരാതി.ആറു മാസം പൂർത്തിയാക്കിയ ദിവസം തന്നെ ആസൂത്രിതമായി സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് നീക്കം നടത്തിയെന്നാണ് ആരോപണം. മന്ത്രിസഭാ യോഗം അവസാനിച്ച് മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ തർക്കവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി. വി.ഡി- കെ.സി ഏറ്റുമുട്ടലെന്ന പ്രതീതി ഒഴിവാക്കുന്നതിന് വൈദ്യുതി കരാറുകളുടെയും ഭരണ നയങ്ങളുടെയും പേരിലാണ് തർക്കങ്ങൾ രൂപപ്പെടുത്തിയത്. പിന്നീട് ഇത് ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണമായി മാറി. പ്രതിപക്ഷം പോലും നിശ്ശബ്ദമായിരുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിസഭാ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.സൈബർ ആക്രമണമെന്ന് കെ.സി പക്ഷംഅതേസമയം, മന്ത്രിസഭായോഗത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സണ്ണിജോസഫിനും എ.പി.അനിൽകുമാറിനും എതിരെ സതീശൻ അനുകൂലികൾ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷമായ ആക്രമണം നടത്തുന്നു എന്നാണ് കെ.സി.പക്ഷത്തിന്റെ പരാതി. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നു, തങ്ങളുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഇടപെടുന്നു തുടങ്ങിയ കാര്യങ്ങളിൽ കെ.സി പക്ഷം ഉന്നയിച്ച പരാതി ഹൈക്കമാൻഡിന് മുന്നിലുണ്ട്.ശനിയാഴ്ച തലസ്ഥാനത്ത് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘കേരള ജന്തർ മന്തർ’ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് സൂചന.

+ There are no comments

Add yours