വൃശ്ചിക പുലരിയിൽ പാംപും മേക്കാട്ട് മനയിൽ ഭക്ത ജന തിരക്ക്. മാള മണ്ഡല മാസത്തിന് ആരംഭം കുറിച്ച് കൊണ്ട് വൃശ്ചിക പുലരിയിൽ ദർശനത്തിനായി പാംപും മേക്കാട്ട് മനയിൽ ഭക്തരെത്തി. രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം മനയുടെ വാതിലുകൾ ദർശനത്തിനായി ഭക്തർക്ക് തുറന്നു കൊടുത്തു. വൈകിട്ട് അഞ്ച് മണി വരെ ദർശനത്തിന സൗകര്യം ഉണ്ട്. പാംപും മേക്കാട്ട് മന ശ്രീധരൻ നംപൂതിരി, വല്ലഭൻ നംപൂതിരി, ജാതദേവൻ നംപൂതിരി, നാഗരാജൻ നംപൂതിരി തുടങ്ങിയവരുടെ കാർമ്മികത്വത്തിലായിരുന്നു വിശേഷാൽ പൂജകൾ. നാഗരാജാവ് വാസുകി പാംപും മേക്കാട്ട് മനയിലെ കാരണവർക്ക് ദർശനം നൽകിയത് വൃശ്ചികം ഒന്നിനാണ്. അതിനെ അനുസ്മരിപ്പിക്കുന്നതാണ് വൃശ്ചികം ഒന്നിന് പാംപുംമേക്കാട്ട് മനയിൽ വിശേഷാൽ പൂജകൾ. ഭക്തർ വിവിധ വഴിപാടുകളായ പാലും നൂറും കൊടുക്കൽ, കദളി പഴ നിവേദ്യം, മറ്റു വഴിപാടുകൾ നടത്തി സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി. ഭക്ത ജന തിരക്ക്.


+ There are no comments
Add yours