കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഇഡിക്കെതിരെ പ്രതിഷേധ പ്രമേയം പാസാക്കി.സംസ്ഥാന സമിതി അംഗം പി.കെ. ബിജു അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് വിശാല സംസ്ഥാന സമിതി അംഗീകരിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡിയുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രമേയത്തിലെ പ്രധാന വിമര്‍ശനം.കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള അഞ്ച് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇഡി നടപടികള്‍ക്കെതിരെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്ന തീരുമാനം ഉണ്ടായത്. സംസ്ഥാനത്തെ തെറ്റുതിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വിശാല സംസ്ഥാന സമിതിയില്‍ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നതില്‍ തുടക്കത്തില്‍ നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍, ചര്‍ച്ചകള്‍ പുരോഗമിച്ചതോടെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്കെതിരെ വിവിധ ജില്ലാ പ്രതിനിധികള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.കേന്ദ്ര ഏജന്‍സികള്‍ റെയ്ഡിന്റെ പേരില്‍ കുട്ടികളെയും യുവതികളെയും പോലും തോക്കിന്‍മുനയില്‍ നിര്‍ത്തുന്നുവെന്നും ‘ചട്ടമ്പിമാരെപ്പോലെ’ പെരുമാറുന്നുവെന്നും ചില പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നുവരുന്നതും ‘റെഡ് ബുക്ക്’ സംബന്ധിച്ച വാര്‍ത്തകളും പിണറായി വിജയനെയും കുടുംബത്തെയും സിപിഎമ്മിനെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നു. രാഷ്ട്രീയവാർത്തകൾ വായിക്കുക
ഇതോടെയാണ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയില്‍ എന്നിവര്‍ക്കെതിരായ ഇഡി നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്. ഡയറിയില്‍നിന്നുള്ള വിവരങ്ങളെ കുറ്റസമ്മതമായി ചിത്രീകരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ് നേരത്തെ പ്രതികരിച്ചിരുന്നു. ഈ രാഷ്ട്രീയ പ്രതിരോധത്തിന്റെ ആദ്യഘട്ടമായാണ് പിബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിശാല സംസ്ഥാന സമിതിയില്‍ പ്രമേയം അവതരിപ്പിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വിശാല സംസ്ഥാന സമിതി അംഗീകരിച്ച തീരുമാനം താഴെത്തട്ടിലേക്കും റിപ്പോര്‍ട്ട് ചെയ്യാനും കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്കെതിരെ ജനകീയ പ്രചാരണം ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് തെറ്റുതിരുത്തല്‍ പ്രക്രിയ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ ഇഡി വിവാദം തുടക്കത്തില്‍ കാര്യമായ ചര്‍ച്ചയായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്
യോഗം ആരംഭിക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ വ്യക്തികേന്ദ്രീകൃതമാകരുതെന്ന് നേതൃത്വം പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇഡി ഉന്നയിച്ച ആരോപണങ്ങളും വിവാദങ്ങളും കാര്യമായി ഉയര്‍ന്നുവന്നിരുന്നില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നു
സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഇഡിക്കെതിരെ പ്രതിഷേധ പ്രമേയം പാസാക്കി

+ There are no comments
Add yours