റെയിൽവേ ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
കോഴിക്കോട് എലത്തൂരിൽ റെയിൽവേ
സ്റ്റേഷനിൽ സൂക്ഷിച്ച പാലത്തിന്റെ
ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച മൂന്നംഗ
സംഘം അറസ്റ്റിൽ. വെങ്ങളം സ്വദേശി
ട്രിനിറ്റിയിൽ സി അക്ഷയ് (അപ്പു-33),
അത്തോളി റോഡ് കുനിയിൽ കടവിന്
സമീപം ആക്രിക്കട നടത്തുന്ന കോടശ്ശേരി
നടുച്ചാൽ ലക്ഷംവീട് കോളനിയിലെ
ആനന്ദജ്യോതി (32), വെങ്ങളം റെയിൽവേ
മേൽപാലത്തിന് സമീപം ആക്രി കച്ചവടം
നടത്തുന്ന പർലികുന്ന് വീട്ടിൽ കെടി
ശെൽവരാജ് (31) എന്നിവരെയാണ്
റെയിവേ സംരക്ഷണ സേന അറസ്റ്റ്
ചെയ്തത്.
ഇവരിൽ നിന്ന് 23 ഇരുമ്പ് പ്ലേറ്റുകൾ കണ്ടെത്തി. ഇതിന് വിപണിയിൽ 14,850 രൂപ വിലവരും. 77,625 രൂപയുടെ സാധന സാമഗ്രികൾ നഷ്‌ടമായി എന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.
റെയിൽവേസ്റ്റേഷനിൽ സൂക്ഷിച്ച ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

+ There are no comments
Add yours