മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, സ്‌ഫോടനമുണ്ടായത് കാറിൽ..

Estimated read time 0 min read

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് സ്ഫോടനം ഉണ്ടായതിനെ തുട‍ർന്ന് ന​ഗരത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതായുമാണ് വിവരം. എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു. രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.

+ There are no comments

Add yours