കോളേജുകളിലെ ഗേറ്റുകൾ കാവി നിറമാക്കാൻ ഉത്തരവ്
സർക്കാർ കോളേജുകളിലെ ഗേറ്റുകൾ കാവി നിറമാക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ ബിജെപി സർക്കാർ. കോളേജുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും പോസിറ്റീവ് ഊർജം നിറയ്ക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്. പെയിന്റ് ചെയ്‌താൽ മാത്രം പോര ചിത്രങ്ങൾ സഹിതം വിദ്യാഭ്യാസ വകുപ്പിനെ ബോധിപ്പിക്കുകയും വേണം. കാവിവത്കരണം എന്നാണ് സർക്കാർ നീക്കത്തെ പ്രതിപക്ഷമായ കോൺഗ്രസ് വിമർശിച്ചത്.



+ There are no comments
Add yours