കോഴിക്കോട് വന്ദേഭാരത് ഇടിച്ച് മരണം
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്‌ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള ഹമീദ് വീട്ടിൽ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ചക്കുംകടവ് വച്ച് റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


+ There are no comments
Add yours