അങ്കമാലിയിലെ കുഞ്ഞിൻ്റെ മരണം കൊലപാതകം
സംസ്ഥാനത്തെ ഞെട്ടിച്ച അങ്കമാലിയിലെ കുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. കത്തി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അമ്മൂമ്മ റോസ്മലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. നിലവിൽ അമ്മൂമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.



+ There are no comments
Add yours