സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, അഖില ഭാർഗ്ഗവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോട്ടയം നസീർ, കിരൺ പീതാംബരൻ, ആനന്ദ് മന്മഥൻ,ഷിൻസ്, അമിത് മോഹൻ, നിലീൻ സാന്ദ്ര, ശ്രീലക്ഷ്മി, പാർവ്വതി ബാബു, സ്നേഹ ബാബു,പാർവ്വതി കൃഷ്ണ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്‌ടർ പോൾ വർഗീസ്,സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ സേവ്യർ നിർവഹിക്കുന്നു. നിലീൻ സാന്ദ്ര കഥ തിരക്കഥ സംഭാഷണമെഴുതുന്നു.


+ There are no comments
Add yours