അൻവർ വീണ്ടും, ട്രെയിലർ എത്തി
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് അൻവർ. റീ റിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ റീമാസ്റ്റേർഡ് ട്രെയിലർ പങ്കിട്ടു. ചിത്രം നാളെ വീണ്ടും തിയേറ്ററുകളിലെത്തും. ഡോൾബി അറ്റ്മോസ് 4K യിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്.


+ There are no comments
Add yours