ബസ് യാത്രക്കിടെ കുഴഞ്ഞ് വീണ യുവതി മരിച്ചു. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാറപ്പുറത്തുനിന്ന് ജോലിക്ക് പോകാൻ ബസിൽ കയറിയ ഇന്ദു വലിയ പറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ അതേ ബസിൽ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊടുങ്ങല്ലൂരിൽ ഇന്റർഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു ഇന്ദു.


+ There are no comments
Add yours