കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. വാഹനത്തിനുള്ളിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ കല്ലടിക്കോട്
പൊലീസ് കേസെടുത്ത് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ്
പരിസരത്ത് പൊതുദർശനത്തിന്
വയ്ക്കും. കല്ലിക്കോട് അയ്യൻപ്പൻകാവ്
ക്ഷേത്രത്തിന് സമീപത്തുവെച്ച്
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ കോങ്ങാട്
സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്,
മുഹമ്മദ് അഫ്സൽ, കാരാക്കുറിശ്ശി
സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.


+ There are no comments
Add yours