പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. 11 മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക. ഷോയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഇന്നലെ രാത്രി സോണിയ ഗാന്ധിയും പ്രിയങ്കയും സുൽത്താൻ ബത്തേരിയിൽ എത്തി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാവിലെ കണ്ണൂരിൽ നിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിൽ എത്തും.


+ There are no comments
Add yours