മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസിൽ  പ്രതികൾക്കു ജാമ്യം

Estimated read time 0 min read

മണ്ണൂത്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസിൽ 2 പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബസ് നടത്തിപ്പുകാരായ വെണ്ടോർ സ്വദേശി ജെൻസൻ, പുത്തൂർ സ്വദേശി ബിജു എന്നിവരെയാണ് മണ്ണൂത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ബസിന് ഫിറ്റ്നസ് നൽകിയില്ലെന്നാരോപിച്ച് കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഗർഭിണിയായ ഭാര്യയും വൃദ്ധമാതാവുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്‌നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

+ There are no comments

Add yours