രാജ്യത്തെ ഭരണഘടനാ അവകാശ ലംഘനങ്ങൾക്ക് എതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. നരേന്ദ്ര മോദി സർക്കാരിന് ജനരോഷത്തിന് മുന്നിൽ പലവട്ടം കീഴടങ്ങേണ്ടി വന്നിട്ടുണ്ടെന്നും, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾ ഇതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വരെ രാജിവെക്കേണ്ടി വന്ന സാഹചര്യമുണ്ടായി.
തെരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരെ നിലവിൽ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ദില്ലിയിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സമാനമായ രീതിയിൽ പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 23-ന് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ലോക് ഭവനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് പി.എസ്. സഞ്ജീവ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ മാർച്ചിൽ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഔദ്യോഗികമായി ചുമതലയേൽക്കുന്ന ദിവസം തന്നെയാണ് ഈ മാർച്ച് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ ഗവർണർ ആദ്യം കാണേണ്ടത് വിദ്യാർഥികളുടെ ഈ സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours