മന്ത്രിമാർ എംഎൽഎമാരെ പരിഗണിക്കുന്നില്ല; കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പി.സി വിഷ്ണുനാഥിനും കെ.എം ഷാജിക്കും സി.പി ജോണിനുമെതിരെ രൂക്ഷവിമർശനം

Estimated read time 0 min read

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സ്വന്തം മന്ത്രിമാർക്കെതിരെ ഭരണകക്ഷി എംഎൽഎമാരുടെ കടുത്ത അതൃപ്തി. മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ.എം ഷാജി, സി.പി ജോൺ എന്നിവർക്കെതിരെയാണ് യോഗത്തിൽ രൂക്ഷവിമർശനമുയർന്നത്. മന്ത്രിമാർ എംഎൽഎമാരെ കാണാൻ തയ്യാറാകുന്നില്ലെന്നും മണ്ഡലങ്ങളിലെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നുമാണ് പ്രധാന ആരോപണം. യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെയും വിമർശനമുണ്ടായി.

ഇന്നലെ വൈകുന്നേരം ചേർന്ന യോഗത്തിൽ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥിനെതിരെ കുന്നത്തുനാട് എംഎൽഎ വി.പി സജീന്ദ്രനാണ് ആഞ്ഞടിച്ചത്. പദ്ധതികളുമായി ബന്ധപ്പെട്ട് മന്ത്രിയെ കാണാൻ സാധിക്കുന്നില്ലെന്നും അനുകൂല പ്രതികരണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശനം കടുത്തതോടെ തനിക്ക് ചില പോരായ്മകൾ സംഭവിച്ചതായി വിഷ്ണുനാഥ് യോഗത്തിൽ സമ്മതിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിഷയത്തിൽ തദ്ദേശ മന്ത്രിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ജ്യോതികുമാർ ചാമക്കാലയും, ഗതാഗത മന്ത്രി കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും കാണാൻ അവസരം നൽകുന്നില്ലെന്നും എം. വിൻസെന്റും കുറ്റപ്പെടുത്തി.

സർക്കാരിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ ഉന്നയിച്ച വിമർശനങ്ങളും യോഗത്തിൽ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. എംഎൽഎമാരുടെ പൊതു അഭിപ്രായം എന്ന മുഖവുരയോടെയാണ് കുഴൽനാടൻ സംസാരിച്ചത്. എന്നാൽ തങ്ങളുടെ അഭിപ്രായം പറയാൻ ആരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ജ്യോതികുമാർ ചാമക്കാല ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.

+ There are no comments

Add yours