: മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദർശനം; മോശം കാലാവസ്ഥയെത്തുടർന്ന് വിജയ്‌യുടെ യാത്ര റദ്ദാക്കി

Estimated read time 1 min read

ചെന്നൈ: മോശം കാലാവസ്ഥയെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോയമ്പത്തൂരിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ യാത്ര ഒഴിവാക്കുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം കോയമ്പത്തൂരിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ കേരള സന്ദർശനമായിരുന്നു ഇത്. അതിനാൽ വലിയ വരവേൽപ്പ് നൽകാനായിരുന്നു ആരാധകരുടെ പദ്ധതി. രണ്ട് വർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോൾ വൻ ജനസാഗരമാണ് താരത്തെ സ്വീകരിക്കാനുണ്ടായിരുന്നത്. നിലവിൽ മുഖ്യമന്ത്രിയെന്ന ഔദ്യോഗിക പദവിയിലിരിക്കുന്നതിനാൽ ഇത്തവണ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ നേരിൽ കാണുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടി റദ്ദാക്കിയത് ആരാധകർക്ക് വലിയ നിരാശയായി.

+ There are no comments

Add yours