ഇ.എസ്.ഐ ചികിത്സയ്ക്ക് 10 ലക്ഷത്തിന്റെ പരിധി; കേന്ദ്ര തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇടപെടും

Estimated read time 1 min read

തിരുവനന്തപുരം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇ.എസ്.ഐ (ESI) ചികിത്സകൾക്ക് പരിധിയും കർശന മാനദണ്ഡങ്ങളും ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടും. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ പുതിയ മാനദണ്ഡങ്ങൾ വലിയ പ്രതിസന്ധിയിലാക്കിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് ലക്ഷത്തിന് മുകളിലുള്ള ചികിത്സകൾക്ക് ഇ.എസ്.ഐ കോർപ്പറേഷൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പത്തോളം കർശന നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഉയർന്ന തുകയ്ക്കുള്ള ചികിത്സാ സഹായം ലഭിക്കൂ. ഇത് രോഗികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വന്റിഫോർ വാർത്താ ചാനലാണ് രോഗികൾ നേരിടുന്ന ഈ ദുരിതം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പുതിയ മാനദണ്ഡങ്ങൾ പിൻവലിച്ച് പഴയ രീതിയിൽ തന്നെ അർഹരായ എല്ലാ രോഗികൾക്കും ചികിത്സാ സഹായം ഉറപ്പാക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

+ There are no comments

Add yours